Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : R Sreelekha

ഡ​ൽ​ഹി യാ​ത്ര​യി​ൽനിന്നു വി​ട്ടു​നി​ന്ന​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​ർ. ശ്രീ​ലേ​ഖ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രു​ടെ ഡ​ൽ​ഹി യാ​ത്ര​യി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​ർ. ശ്രീ​ലേ​ഖ.

ഡ​ൽ​ഹി​ക്ക് പോ​കാ​തി​രു​ന്ന​ത് നീ​ര​സം കൊ​ണ്ട​ല്ലെ​ന്നും ഈ ​പ്രാ​യ​ത്തി​ൽ ദീ​ർ​ഘ​മാ​യ യാ​ത്ര ന​ട​ത്താ​ൻ പ്ര​യാ​സ​മെ​ന്നും ആ​ർ. ശ്രീ​ലേ​ഖ ഫേ​സ്ബു​ക്കി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചു.

പാ​ർ​ട്ടി വി​മാ​ന​യാ​ത്ര​യെ പ​റ്റി പ​റ​ഞ്ഞെ​ങ്കി​ലും ഒ​ഴി​വാ​ക്കി​യ​ത് പൈ​സ അ​നാ​വ​ശ്യ​മാ​യി മു​ട​ക്കാ​തി​രി​ക്കാ​നാ​ണെ​ന്നും ശ്രീ​ലേ​ഖ വി​ശ​ദീ​ക​രി​ക്കു​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും ചെ​ല​വ് വ​ഹി​ക്കാ​ൻ ക​ഴി​വി​ല്ലെ​ന്നും ശ്രീ​ലേ​ഖ ആ​വ​ർ​ത്തി​ച്ചു.

അ​തേ​സ​മ​യം, ട്രെ​യി​ൻ യാ​ത്ര​യി​ൽ ശ്രീ​ലേ​ഖ ഇ​ല്ലാ​ത്ത​ത് വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷ് പ​റ​ഞ്ഞു. അ​മ്മ​യ്ക്ക് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ ആ​ണ് യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​ത് എ​ന്നും സു​രേ​ഷ് പ്ര​തി​ക​രി​ച്ചു.

Kerala

ഒടുവിൽ തീരുമാനമായി; തലസ്ഥാനത്ത് മേയറാകാൻ വി.വി. രാജേഷ്, ശ്രീലേഖ ഡപ്യൂട്ടി മേയറാകില്ല

തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ശേഷം വി.വി. രാജേഷിനെ തിരുവനന്തപുരം മേയർ സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ കൗൺസിലർമാർ ഉൾപ്പെടെ പങ്കെടുക്കുന്ന നിർണായക യോഗം നടക്കുകയാണ്.

അതേസമയം, മുൻ ഡിജിപി ആർ ശ്രീലേഖ ഡപ്യൂട്ടി മേയറാകില്ലെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിൽ ജയസാധ്യത കൂടുതലുള്ള നിയമസഭാ സീറ്റ് ശ്രീലേഖയ്ക്ക് വാഗ്ദാനം ചെയ്തെന്നാണ് സൂചന.

ആര്‍. ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ഇന്നു രാവിലെ വരെ ചർച്ചകൾ നടന്നിരുന്നത്. എന്നാൽ, എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്. വിഷയത്തില്‍ ഒരു വിഭാഗം സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി.

പുതിയ സാഹചര്യത്തിൽ സംഘടനാ ജനറൽ സെക്രട്ടറി എസ്. സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്‍റ് കരമന ജയനും ശ്രീലേഖയുടെ വീട്ടിലെത്തി സാഹചര്യം ധരിപ്പിക്കുകയായിരുന്നു. അതേസമയം, വിഷയത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കാൻ ശ്രീലേഖ തയാറായിട്ടില്ല.

Kerala

തിരുവനന്തപുരം മേയര്‍: ബിജെപിയില്‍ വീണ്ടും ഭിന്നത, ശ്രീലേഖയെ കണ്ട് നേതാക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ മേയർ സ്ഥാനാർഥിത്വം സംബന്ധിച്ച് അവസാന നിമിഷവും ഭിന്നത. മുൻ ഡിജിപി ആർ ശ്രീലേഖ മേയർ ആകുമെന്നായിരുന്നു ഇന്നു വാർത്തകൾ പുറത്തുവന്നത്. എന്നാൽ, എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്.

വിഷയത്തില്‍ ഒരു വിഭാഗം സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. ഇതോടെ, വി.വി. രാജേഷിനാണ് മുൻതൂക്കം.

പുതിയ സാഹചര്യത്തിൽ സംഘടനാ ജനറൽ സെക്രട്ടറി എസ്. സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്‍റ് കരമന ജയനും ശ്രീലേഖയുടെ വീട്ടിലെത്തി അടിയന്തര ചർച്ച നടത്തി.

Kerala

വി​വാ​ദ​ങ്ങ​ൾ ഏ​റ്റി​ല്ല; ശാ​സ്ത​മം​ഗ​ല​ത്ത് ആ​ർ. ശ്രീ​ലേ​ഖ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ശാ​സ്ത​മം​ഗ​ലം ഡി​വി​ഷ​നി​ൽ മു​ൻ ഡി​ജി​പി​യും ബി​ജെ​പി നേ​താ​വു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ അ​മൃ​ത​യെ തോ​ൽ​പ്പി​ച്ചാ​ണ് ശ്രീ​ലേ​ഖ ജ​യി​ച്ച​ത്.

കേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​താ ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ വി​വാ​ദ​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. പ്ര​ചാ​ര​ണ​ത്തി​നി​ടെ പേ​രി​നൊ​പ്പം ‘ഐ.​പി.​എ​സ്’ എ​ന്ന് ഉ​പ​യോ​ഗി​ച്ച​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു. പി​ന്നാ​ലെ, തെ​ര​ഞ്ഞെ​ടു​പ്പ് ദി​നം വ്യാ​ജ സ​ർ​വേ ഫ​ലം പ്ര​ച​രി​പ്പി​ച്ചും വി​വാ​ദ​ത്തി​ൽ​പ്പെ​ട്ടു.

Kerala

വ്യാജ പ്രീ പോൾ; ശ്രീലേഖയ്ക്കെതിരെ തുടർനടപടി ഉണ്ടാകുമെന്ന് തെര. കമ്മീഷണർ

തിരുവനന്തപുരം: വ്യാജ പ്രീ പോൾ ഫലം ഫേസ്ബുക്കിലൂടെ പങ്കുവച്ച ശാസ്തമംഗലത്തെ ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖയ്ക്കെതിരെ തുടർനടപടി ഉണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ.

സൈബർ സെല്ലിൽ നിർദേശം നൽകുകയും കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും ഷാജഹാൻ പറഞ്ഞു. റിപ്പോർട്ട് ലഭിക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകും. പോസ്റ്റ് ഷെയർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പോസ്റ്റ്‌ പിൻവലിച്ചതായി വിവരം ലഭിച്ചു. അത് മാറ്റാനായി നിർദേശം നൽകിയെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.

സംസ്ഥാനത്തെ ആദ്യഘട്ട വോട്ടിംഗ് അവസാനിച്ചു. 75 ശതമാനം പോളിംഗാണ് പ്രതീക്ഷിക്കുന്നതെന്നും ഷാജഹാൻ അറിയിച്ചു.

ശനിയാഴ്ച 244 വോട്ടെണ്ണൽ കേന്ദ്രത്തിലും 14 ജില്ലാ കളക്ടറേറ്റിലുമായിരിക്കും രാവിലെ എട്ടോടെ വോട്ടെണ്ണൽ നടക്കുക. ജില്ലാ കളക്ടറേറ്റിൽ ജില്ലാ പഞ്ചായത്തിന്‍റെ പോസ്റ്റൽ ബാലറ്റ് മാത്രമായിരിക്കും എണ്ണുക. ഗ്രാമ – ബ്ലോക്ക് പഞ്ചായത്തിലെ വോട്ടുകൾ ബ്ലോക്ക് തലത്തിൽ ക്രമീകരിച്ചിട്ടുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നടക്കുമെന്നും ഉച്ചയോടുകൂടി വോട്ടെണ്ണൽ പൂർത്തിയാക്കാൻ കഴിയുമെന്നും ഷാജഹാൻ പറഞ്ഞു.

Kerala

ആ​ര്‍. ശ്രീ​ലേ​ഖയുടെ പേ​രി​നൊ​പ്പ​മു​ള്ള ഐ​പി​എ​സ് ഒ​ഴി​വാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത​മം​ഗ​ല​ത്തെ ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി ആ​ര്‍. ശ്രീ​ലേ​ഖ ഐ​പി​എ​സി​ന്‍റെ പേ​രി​നൊ​പ്പ​മു​ള്ള ഐ​പി​എ​സ് ഒ​ഴി​വാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍.

റി​ട്ട​യേ​ര്‍​ഡ് എ​ന്ന് ചേ​ര്‍​ക്കാ​മെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം. ആ​ര്‍.​ശ്രീ​ലേ​ഖ ഐ​പി​എ​സ് എ​ന്നെ​ഴു​തി​യ​തെ​ല്ലാം ക​മ്മീ​ഷ​ന്‍ മാ​യ്ചു ക​ള​യാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. അ​തേസ​മ​യം ഐ​പി​എ​സ് ഇ​ല്ലെ​ങ്കി​ലും ത​ന്നെ ജ​ന​ങ്ങ​ള്‍​ക്ക​റി​യാ​മെ​ന്ന് ആ​ര്‍. ശ്രീ​ലേ​ഖ പ്ര​തി​ക​രി​ച്ചു.

Latest News

Up